Hitlerude Aathmakatha
1939 മുതല്‍ 1945 വരെ ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ക്ക് ഒരു പേടിസ്വപ്നമായിരുന്ന-രണ്ടാം ലോകമഹായുദ്ധത്തിന്റെ മുഖ്യ കാരണക്കാരനും ജര്‍മനിയിലെ നാഷനല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അനിഷേദ്ധ്യ നേതാവുംആയിരുന്ന-അഡോള്‍ഫ് ഹിറ്റ്ലര്‍ 1925-'26-ല്‍ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 'എന്റെ പോരാട്ടം' (മൈന്‍ കാംഫ്) എന്നാണു പേര്‍ കൊടുത്തിരുന്നത്. അതിന്റെ മൂന്നാം ഭാഗമായി കണക്കാക്കേണ്ട ഒരു കൃതി 1928-ല്‍ രചിക്കപ്പെടുകയുണ്ടായി. 'ഹിറ്റ്ലറുടെ രഹസ്യഗ്രന്ഥം' എന്ന പേരില്‍ 1961-ല്‍ അതു പ്രസിദ്ധീകൃതമായിട്ടുണ്ട്. 'എന്റെ പോരാട്ടം' എന്ന ആത്മകഥയില്‍ ഹിറ്റ്ലറുടെ ആദ്യകാലജീവിതത്തിന്റെ ശക്തമായ ഒരു ചിത്രീകരണം നമുക്കു കാണാം. ഉപോദ്ഘാതത്തില്‍ ഹിറ്റ്ലര്‍തന്നെ പറയുന്നതുപോലെ 1924-ല്‍ തടവിലാക്കപ്പെട്ട അവസരത്തിലാണ് 'ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കുതന്നെ പ്രയോജനകര'മായ സ്വന്തം കഥ അദ്ദേഹം തയ്യാറാക്കിയത്.'ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളും അതിന്റെ വളര്‍ച്ചയുടെചരിത്രവും' രേഖപ്പെടുത്തിയാല്‍ വെറും താത്ത്വികപ്രബന്ധങ്ങളില്‍നിന്നു കിട്ടുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ അതില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുമെന്നായിരുന്നു ഗ്രന്ഥകാരന്റെ പ്രത്യാശ.
Categories: Literary Fiction







